'കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ വിമര്‍ശിക്കരുതെന്ന നിര്‍ദേശം സ്വേച്ഛാധിപത്യപരം

'കോഴിക്കോട്: സര്‍വകലാശാല അധ്യാപകര്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന യുജിസി നിര്‍ദേശം സ്വേച്ഛാധിപത്യപരമാണെന്ന് കോഴിക്കോട് ചേര്‍ന്ന കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രേട്ടറിയറ്റ്. യുജിസിയുടെ നിര്‍ദേശം ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ അനീതികള്‍ക്കും അസഹിഷ്ണുതകള്‍ക്കുമെതിരേ പ്രതിഷേധമുയര്‍ന്നുവരേണ്ട വേദി കാംപസുകളാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ കാംപസുകളെ നിശബ്ദമാക്കാനാണു ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ അധ്യാപകര്‍ക്കെതിരെയും തിരിഞ്ഞിരിക്കുന്നത്.
സംഘപരിവാര ആശയങ്ങ ള്‍ യുജിസിക്ക് മേലും അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വതന്ത്ര സംവാദങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുകയാണ്. രാജ്യത്ത് ഇതുവരെ നടപ്പാക്കിയ നയങ്ങളെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിധേയമാക്കിയത് കാംപസുകളാണ്. അതില്‍ വിറളിപൂണ്ടാണ് നിലവില്‍ സംഘപരിവാര അജണ്ടയ്ക്ക് അനുസരിച്ച് സര്‍ക്കുലറുകള്‍ നല്‍കുന്നത്.
എഴുത്തുകാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും എന്‍ജിഒക ള്‍ക്കുമെതിരേ ഏതുരീതിയിലാണോ തിരിഞ്ഞത് അതേ രീതിയില്‍ സര്‍വകലാശാലകള്‍ക്കുമെതിരേ ജനാധിപത്യവിരുദ്ധമായ നടപടി സ്വീകരിക്കുകയാണ്. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും രാജ്യത്ത് സ്വതന്ത്ര ചിന്തകള്‍ക്ക് അനുമതി നല്‍കണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എ എസ് മുസമ്മില്‍, വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലിം, സെക്രട്ടറി സി പി അജ്മല്‍, ഖജാഞ്ചി ഷഫീഖ് കല്ലായി, എസ് മുഹമ്മദ് റാഷിദ് സംസാരിച്ചു.RELATED STORIES

Share it
Top