കേന്ദ്രസര്‍ക്കാരിന്റെ നീക്കം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍:തോമസ് ഐസക്മലപ്പുറം: കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് കേന്ദ്രം പുതുതായി കൊണ്ടുവന്ന നിയമം ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. മലപ്പുറത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ സമയത്താണ് ഈ അജണ്ട അവര്‍ പുറത്തെടുത്തിട്ടുള്ളത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ത്തിവിടാനുള്ള ശ്രമമാണ് ഈ വിവാദ നീക്കത്തിന് പിന്നിലുള്ളത്. കാര്‍ഷിക മേഖലക്ക് ഇത് വലിയ തിരിച്ചടിയാകും. കറവ വറ്റിയ കന്നുകാലികളെ പോറ്റേണ്ട അധിക ബാധ്യത കൂടി കര്‍ഷകനുണ്ടാകും. അവ പട്ടിണി കിടന്ന് ചാവുന്ന അവസ്ഥയുണ്ടായാല്‍ അതായിരിക്കും മൃഗങ്ങളോടുള്ള വലിയ ക്രൂരതയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top