കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരുകള്‍: ഉമ്മന്‍ ചാണ്ടി

കൊല്ലം: തിരുവനന്തപുരം മുതല്‍ കൊല്ലം കലക്ടറേറ്റ് വരെ യുഡിഎഫ് പ്രതിഷേധക്കോട്ട സംഘടിപ്പിച്ചു. കൃത്യം അഞ്ച് മുതല്‍ മൂന്നു മിനിട്ടുനേരമായിരുന്നു ഒപ്പു പതിച്ച ബാനറുകള്‍ ഉയര്‍ത്തിയ പ്രതിഷേധം. നാലുമണിക്ക് തന്നെ ഇതിന്റെ ട്രയലും നടന്നിരുന്നു. കൊല്ലം കലക്ടറേറ്റിന് സമീപം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു അവസാന കണ്ണിയായത്. കലക്ടറേറ്റ് പടിക്കല്‍ നടന്ന സമാപനസമ്മേളനം ഉമ്മന്‍ ചാണ്ടി  ഉദ്ഘാടനം ചെയ്തു. ഭരണത്തിലേറും മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് പോലും പാലിക്കാന്‍ കഴിയാത്ത  ജനവിരുദ്ധ സര്‍ക്കാരുകളാണ് കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.ഭരണത്തിലേറി നാളിതുവരെയായിട്ടും റേഷനരി വിതരണം  പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അന്നം വരെ മുട്ടിക്കുന്ന സര്‍ക്കാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ സി രാജന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി മുന്‍ പ്രസിഡന്റ് സി വി പത്മരാജന്‍, മുന്‍ എം പി പി സി ചാക്കോ, മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍, കെ പി സി സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, ബിന്ദു കൃഷ്ണ, ജി പ്രതാപവര്‍മ്മ തമ്പാന്‍, ഫിലിപ്പ് കെ തോമസ് സംസാരിച്ചു.പള്ളിമുക്കില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം അന്‍സാറുദീന്‍ അധ്യക്ഷത വഹിച്ചു.  ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു, എ യൂനുസ്‌കുഞ്ഞ്,എസ് സുരേഷ്ബാബു സംസാരിച്ചു.കൊട്ടിയത്ത് വി ടി ബല്‍റാം എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ പി സി സി സെക്രട്ടറി  എ ഷാനവാസ് ഖാന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top