കേന്ദ്രത്തിന്റേത് ജനാധിപത്യം തകര്‍ക്കുന്ന നീക്കം: കുമാരസ്വാമി

ബംഗളൂരു: രാജ്യത്തെ ജനാധിപത്യം തകര്‍ക്കാനാണു നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ എംഎല്‍എമാരെ ഭീഷണിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി.
ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യെദ്യൂരപ്പയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഭൂരിപക്ഷമില്ലാത്ത ഒരു പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കുന്നതും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയം അനുവദിക്കുന്നതും രാജ്യത്ത് ഒരുപക്ഷേ ആദ്യമായിരിക്കും. 15 ദിവസം അനുവദിച്ചതിന് കാരണമെന്ത്? അത് കച്ചവടത്തിന് വേണ്ടിയല്ലേ? കേസ് നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങിനെതിരേ കേന്ദ്രം ഇഡിയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top