കേന്ദ്രത്തിന്റെ ബി ടീമാണ് പിണറായി സര്‍ക്കാരെന്ന് കെ മുരളീധരന്‍

ആനക്കര: കേന്ദ്രത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ബി ടീമാണ് പിണറായി സര്‍ക്കാരെന്ന് കെ മുരളീധരന്‍ എംഎല്‍എ. ചുവപ്പ് ഭീകരതയ്‌ക്കെതിരേ കപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുമ്പിടിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് കോട്ടയില്‍ കാവി പുതപ്പിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി. ന്യൂന പക്ഷത്തിന്റെ പേരില്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ശുഹൈബ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷക്കാരെ കൊന്നൊടുക്കി കൊണ്ടാണ് സംരക്ഷരാകുന്നതെന്ന് മുരളീധരന്‍ പരിഹസിച്ചു.
ബിജെപി എന്ന വിപത്തിനെ നേരിടാന്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലുളള കോണ്‍ഗ്രസ്സിന് മാത്രമെ കഴിയൂ. മോദി വിദേശയാത്ര നടത്തി സുഖിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മറ്റൊരു മോദി ബാങ്കുകളെ പറ്റിച്ച് കോടികളുമായി വിദേശത്ത് കഴിയുകയാണ്. പെറ്റിക്കേസുളള സാധാരണക്കാരന്‍ വിദേശത്ത് പോകാന്‍ എയര്‍പോട്ടിലെത്തിയാല്‍ പോലിസ് പിടികുടുമ്പോള്‍ കോടികള്‍മുക്കി പോകുന്നവരെ യാത്രയാക്കുകയാണ് പോലിസ് ചെയ്യുന്നത്. പി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വി ടി ബല്‍റാം എംഎല്‍എ, സി വി ബാലചന്ദ്രന്‍, കെ വി മരക്കാര്‍, കെ മുഹമ്മദ്, സി ടി സെയ്തലവി, വിന്‍സന്റ് കാട്ടുക്കര സംസാരിച്ചു.

RELATED STORIES

Share it
Top