കേന്ദ്രത്തിനെതിരേ ചന്ദ്രബാബു നായിഡു ഉപവസിക്കും

അമരാവതി: കേന്ദ്രം ആന്ധ്രപ്രദേശിനോട് സ്വീകരിക്കുന്ന നയത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉപവസിക്കും. തന്റെ ജന്‍മദിനമായ ഏപ്രില്‍ 20നാണ് ഉപവാസം. ഇനവോലു ഗ്രാമത്തില്‍ സംഘടിപ്പിച്ച 127ാമത് അംബേദ്കര്‍ ജന്‍മദിനഘോഷത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കായാണ് തെലുഗുദേശം പാര്‍ട്ടി ബിജെപിയുമായി കൈകോര്‍ത്തത്. എന്നാല്‍, അവര്‍ ചതിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ആര് ഭരിക്കുമെന്ന് ടിഡിപി തീരുമാനിക്കുമെന്നും നായിഡു പറഞ്ഞു.അമരാവതിയില്‍ നിര്‍മിക്കുന്ന അംബേദ്കര്‍ മാതൃക മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.

RELATED STORIES

Share it
Top