കേന്ദ്രം കേരളത്തെ സഹായിക്കാന്‍ തയ്യാറായ രാജ്യങ്ങളെ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി.ദുബയ്: പ്രളയ ദുരന്തില്‍ പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം പ്രളയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശ രാജ്യങ്ങളോട് സഹായം ആവശ്യപ്പെടാന്‍ പാടില്ലെന്ന നിയമം ഉണ്ടെങ്കിലും സ്വയം തയ്യാറായി മറ്റു രാജ്യങ്ങള്‍ സഹായിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ദുബയിലെ ലീ മെറീഡയന്‍ ഹോട്ടലില്‍ വെച്ച നടന്ന ഇന്ത്യന്‍ ബിസിനസ്സ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഈ കാരണം കൊണ്ട് കേരളത്തിന് ലഭിക്കേണ്ട വന്‍ തുക നഷ്ടപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പുനര്‍ നിര്‍മ്മിക്കാനായി റീ ബില്‍ഡ് കേരള എന്ന പേരില്‍ ഒരു പോര്‍ട്ടല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും ഈ പോര്‍ട്ടലില്‍ കയറി കേരളത്തില്‍ എവിടെ ഏത് മേഖലയിലും സംഭാവന നല്‍കാന്‍ കഴിയും.

നവ നിര്‍മ്മാണ കേരളം എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. തകര്‍ന്ന് പോയ ഒരു വീട് നിര്‍മ്മിക്കാന്‍ കേന്ദ്രം കണക്കാക്കുന്നത് 90,000 രൂപ മാത്രമാണ്. കേരളം ഇതിന് കണക്കാക്കുന്നത് 4 ലക്ഷമാണ്. തകര്‍ന്ന് പോയ ഒരു കി.മി നിര്‍മ്മിക്കാന്‍ കേന്ദ്രം കണക്കാക്കുന്നത് 1 ലക്ഷം മാത്രമാണ്. കേരളം ഇതിന് 4 ലക്ഷമാണ് വരുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടേയും ഐക്യ രാഷ്ടസഭയുടെ വിദഗ്ദര്‍ നടത്തിയ പഠനത്തില്‍ കേരളം പുനര്‍ നിര്‍മ്മിക്കാന്‍ 27000 കോടി രൂപയാണ് കണക്കാക്കുന്നത്. പല സ്ഥാപനങ്ങളും ഗ്രാമങ്ങള്‍ തന്നെ ദത്തെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചിലര്‍ 100 വീടുകള്‍ വരെ നിര്‍മ്മിക്കാന്‍ സന്നദ്ധരായിട്ടുണ്ട്. ഈ നവ നിര്‍മ്മാണ പദ്ധതി വഴി പുതിയ കേരളമാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. ഏക ജാലക പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയിട്ടുണ്ട്. ചടങ്ങില്‍ നോര്‍ക്ക് പ്രിന്‍സിപ്പല്‍ സിക്രട്ടറി ഇളങ്കോവന്‍, പ്രമുഖ വ്യവസായികളായ യൂസുഫലി എംഎ, ഡോ. ആസാദ് മൂപ്പന്‍, ബി.ആര്‍ ഷെട്ടി, റാം ബുക്‌സാനി എന്നിവരും സംസാരിച്ചു. ഇന്നലെ രാത്രി അല്‍ നാഷര്‍ ലീഷര്‍ലാന്റ് നടന്ന പൊതു പരിപാടിയിലും മുഖ്യമന്ത്രി സംസാരിച്ചു.RELATED STORIES

Share it
Top