കേണല്‍ പുരോഹിതിന്റെ വിചാരണ ആവശ്യപ്പെട്ട്് ഇരയുടെ പിതാവ്

മുംബൈ: മലേഗാവ് ആക്രമണക്കേസില്‍ പ്രതി ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതിനെ വിചാരണ ചെയ്യാന്‍ ആവശ്യപ്പെട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് എന്‍ഐഎ കോടതിയില്‍ ഹരജി നല്‍കി. നിസാര്‍ അഹമ്മദ് സയ്യിദ് ബിലാലാണ്് അഭിഭാഷകനായ വിനോദ് ശ്രീകാന്ത്് ശിവദെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി വിനോദ് പദല്‍കര്‍ മുമ്പാകെ ഹരജി ഫയല്‍ ചെയ്തത്. കേസില്‍ കക്ഷിചേരണമെന്നും പുരോഹിതിനെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. രോഗബാധയെത്തുടര്‍ന്ന് കിടപ്പിലായ ബിലാല്‍ 2017ല്‍ കേസിലെ പ്രതിയായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ജാമ്യഹരജി ചോദ്യംചെയ്ത് ബോംബെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

RELATED STORIES

Share it
Top