കേജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ചയാല്‍ക്കുനേരെ വെടിവെപ്പ്ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മയ്ക്കു നേരെ വെടിവെയ്പ്. അദ്ദേഹം സഞ്ചരിച്ച കാറിനു നേരെ നടുറോഡില്‍ വച്ചായിരുന്നു വെടിവെപ്പ്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആക്രമികളെ തിരിച്ചറിയാനായില്ലെന്ന് രാഹുല്‍ ശര്‍മ വ്യക്തമാക്കി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാറിനു നേരെ വെടിവെച്ചയുടന്‍ തന്നെ ആക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ പൊതുമരാമത്തുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചയാളാണ് രാഹുല്‍ ശര്‍മ.[related]

RELATED STORIES

Share it
Top