കേജരിവാളിനെതിരെ ഹൈകോടതിന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കേജരിവാള്‍ നടത്തുന്ന സമരത്തിനെതിരെ ഡല്‍ഹി ഹൈകോടതിയുടെ രൂക്ഷ വിമര്‍ഷനം. ആരാണ് സമരത്തിന് അനുവാദം നല്‍കിയെതെന്ന് ചോദിച്ച ഹൈകോടതി,ഇങ്ങനെ ഒരാളുടെ വസതിയിലും ഓഫീസിലും സമരം നടത്താന്‍ അനുവാദം ആവശ്യമാണെന്നും ഹൈകോടതി ഡല്‍ഹി സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചു. കേജരിവാലിന്റെ  സമരം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ് തേടി ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഈ പരാമര്‍ശം.ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡല്‍ഹി സര്‍ക്കാരിനോടുള്ള നിസ്സഹരണ നിര്‍ത്തണമെന്നാവശ്യപെട്ടാമ് എഎപിയുടെ നേതൃത്ത്വത്തിലുള്ള ഈ സമരം നടക്കുന്നത്.

RELATED STORIES

Share it
Top