കേച്ചേരി-എരനെല്ലൂര്‍ ഫാത്തിമ റോഡിന്റെ നിര്‍മാണോദ്ഘാടനം
kasim kzm2018-05-03T09:52:25+05:30
കേച്ചേരി: എരനെല്ലൂര്‍-കേച്ചേരി നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ഫാത്തിമ റോഡിന്റെ നിര്‍മാണോദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വഹിച്ചു.
ഒന്നര പതിറ്റാണ്ടായി മുടങ്ങി കിടന്നിരുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം ഇപ്പോള്‍ ആരംഭിക്കാനായത് ഒരുമയുടെയും ഐക്യത്തിന്റെയും ഫലമായാണെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം അധ്യക്ഷനായി. എരനെല്ലൂര്‍ കൊന്ത മാതാവിന്റെ ദേവാലയത്തിലെ വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എം പത്മിനി ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ യു വി ജമാല്‍, ആസൂത്രണ സമിതി അംഗം സി എഫ് ജെയിംസ്, ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് എ ടി ജോബി, മുന്‍ പഞ്ചായത്തംഗം പി ടി ജോസ് എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷര്‍, പഞ്ചായത്തംഗങ്ങ ള്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മുരളി പെരുനെല്ലി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്.