കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ ബ്രിട്ടീഷ് രാഷ്ട്രീയ കണ്‍സള്‍ട്ടിംഗ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കമ്പനിയുടെ മുന്‍ ജിവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ക്രിസ്റ്റഫര്‍ പറഞ്ഞത്.
കമ്പനി അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നടത്തിയ ഇടപെടലുകളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നൂറോളം തിരഞ്ഞെടുപ്പുകളിലാണ് കമ്പനി ഇതിനകം ഇടപെട്ടതെന്നാണ് പുറത്തുവന്ന വിവരം.
[caption id="attachment_352481" align="alignnone" width="560"] കേംബ്രിഡ്ജ്  അനലിറ്റിക്ക  മുന്‍ ജിവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്ല്‍[/caption]

കമ്പനി സിഇഒ തന്നെ ഇക്കാര്യം സമ്മതിക്കുന്ന വീഡിയോ ചാനല്‍4 അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന ആപ്പ് ഉപയോഗിച്ച് അഞ്ചു കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളാണ് കാംബ്രിജ് അനലിറ്റിക്ക ശേഖരിച്ച് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമായി ഉപയോഗിച്ചതെന്ന് ഒളികാമറാ ഓപറേഷനില്‍ വെളിപ്പെട്ടു. കമ്പനി സിഇഒ അലക്‌സാണ്ടര്‍ നിക്‌സാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ കമ്പനി ഇടപെട്ടതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കമ്പനി നിക്‌സിനെ പുറത്താക്കിയിരിക്കുകയാണ്.
വിവരശേഖരണം(ഡാറ്റാ മൈനിങ്), കൈമാറല്‍, വിശകലനം എന്നിവയെ സംയോജിപ്പിക്കുന്ന ഒരു ബ്രിട്ടീഷ് രാഷ്ട്രീയ കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. വിവിധ മാര്‍ഗങ്ങളിലൂടെ വിവരശേഖരണം നടത്തുകയും, ഈ വിവരങ്ങള്‍ ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമാണ് പ്രധാന പ്രവര്‍ത്തനം.2013 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എസ് സി എല്ലിന്റെ (SCL GROUP) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ നിക്ഷേപകന്‍ റോബര്‍ട്ട് മെര്‍സര്‍ കുടുംബത്തിനാണ് ഇതിന്റെ ഭാഗികഉടമസ്ഥത. ലണ്ടന്‍,ന്യൂയോര്‍ക്ക്,വാഷിങ്ടണ്‍ ഡി.സി എന്നീ നഗരങ്ങളില്‍ പ്രധാന ഓഫീസുകള്‍ ഉണ്ട്.

RELATED STORIES

Share it
Top