കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരേവനിതാ കമ്മീഷനില്‍ പരാതി

തിരുവനന്തപുരം: കാറിന് സൈഡ് നല്‍കിയില്ലെന്ന കാരണത്താല്‍ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ—ക്കും ഡ്രൈവര്‍ക്കുമെതിരേ യുവാവിന്റെ മാതാവ് വനിതാ കമ്മീഷനില്‍ പരാതിനല്‍കി. എംഎല്‍എയും ഡ്രൈവറും തന്നെ സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ കൈയേറ്റം ചെയ്തതായികാട്ടി അഞ്ചല്‍ അഗസ്ത്യകോട് പുലിയത്ത് വീട്ടില്‍ ഷീന ആര്‍ നാഥാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി രജിസ്റ്റര്‍ ചെയ്തതായി ചെയര്‍പേഴ്‌സണ്‍ എം സി ജോസഫയ്ന്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ കൈയേറ്റശ്രമങ്ങള്‍ കൂടി ചേര്‍ത്ത് കേസെടുക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും പരാതിയില്‍ ഷീന ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി സംബന്ധിച്ച് പോലിസ് റിപോര്‍ട്ട് ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

RELATED STORIES

Share it
Top