കെ കെ രമയ്ക്കും ജോല്സ്നയ്ക്കുമെതിരായ സൈബര്‍ അക്രമണം നിന്ദ്യം: അഡ്വ. ടി സിദ്ദീഖ്
kasim kzm2018-02-17T08:36:15+05:30
കോഴിക്കോട്: സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയേക്കാള്‍ തരംതാണിരിക്കുകയാണ് വടകര റൂറല്‍ എസ്പിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്. സിപിഎമ്മിന്റെ കൂടെ കക്ഷിചേര്‍ന്ന് ജില്ലയില്‍ പോലിസിനെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ പ്രഭവകേന്ദ്രം റൂറല്‍ എസ്പിയാണ്. സംരക്ഷിക്കാനാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം ആര്‍എംപി നേതാവ് എന്‍ വേണുവിനെതിരേ 308 ാം വകുപ്പ് പ്രയോഗിച്ച് കേസെടുത്ത പോലിസ് വീടുകയറി അക്രമിച്ച സിപിഎമ്മുകാരെ സംരക്ഷിക്കുകയാണ്.
കെ കെ രമയ്ക്കും ജോത്സ്—നയ്ക്കുമെതിരേ സിപിഎം സൈബര്‍ പോരാളികള്‍ നടത്തുന്ന നിന്ദ്യമായ പ്രചാരണം പാര്‍ട്ടി നേതൃത്വത്തിന്റെ മൗനസമ്മതത്തോടെയാണ്. കൊയിലാണ്ടി മേഖലയില്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ രണ്ട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡി സി സി ഭാരവാഹികളായ പി എം അബ്ദുറഹ്മാന്, ചോലയ്ക്കല്‍ രാജേന്ദ്രന് സംബന്ധിച്ചു.