കെ കരുണാകരന്‍ ജനകീയ ഭരണാധികാരി: രമേശ് ചെന്നിത്തല

ആനക്കര: കെ കരുണാകരന്‍ സംസ്ഥാനം കണ്ട ഏറ്റവും നല്ല ജനകീയ ഭരണാധികാരിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആനക്കരയില്‍  കെ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികാഘോഷവും ധന സഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഏറ്റെടുത്ത ആദ്യ മുഖ്യമന്ത്രിയും അദ്ദേഹമാണ്.
ഏവര്‍ക്കും പ്രാപ്യനായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ മുഖ്യമന്ത്രിയെ മന്ത്രിമാര്‍ക്ക് പോലും കാണാന്‍ കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പി കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. നിര്‍ധന കുടുംബത്തിന് സ്ഥലം വിട്ടു നല്‍കുന്ന കെ പി മൊയ്തീന്‍കുട്ടിയുടെ മകന്‍ അഡ്വ. ഉനൈസില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രമാണം ഏറ്റുവാങ്ങി. ട്രസ്റ്റ് വൈസ് പ്രസിഡന്റ് വേണുഗോപാല്‍, വി എസ് വിജയരാഘവന്‍, കെപിസിസി സെക്രട്ടറി പി ടി അജയ് മോഹനന്‍, കെ മുഹമ്മദ്, കെ വി മരക്കാര്‍, സി എച്ച് ഷൗക്കത്തലി, ഷറഫുദ്ദീന്‍ പൊന്നാനി, അഡ്വ. ജസീല്‍ സംസാരിച്ചു.

RELATED STORIES

Share it
Top