കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവപ്പിച്ചതില്‍ കുറ്റബോധമുണ്ട്:എം.എം ഹസ്സന്‍

കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ രാജിവപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. കെ കരുണാകരന്റെ ഏഴാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ
പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കരുതെന്ന് അന്ന് എകെ ആന്റണി തന്നോടും ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നു. കരുണാകരനെ നീക്കിയാല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണം നല്‍കുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുണാകരനെ രാജിവപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

RELATED STORIES

Share it
Top