കെ.എന്‍.ബാലഗോപാലും പി.രാജീവും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍

തിരുവനന്തപുരം:  കെ.എന്‍.ബാലഗോപാലിനെയും പി.രാജീവിനെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു. 15 അംഗ സെക്രട്ടേറിയറ്റ് 16 ആക്കി. സെക്രട്ടേറിയറ്റിലെ മറ്റംഗങ്ങള്‍ തുടരും. വി.വി.ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഒഴിവും നികത്തി.നിലവില്‍ കൊല്ലം ജില്ലാ സെക്രട്ടറിയാണ് കെഎന്‍ ബാലഗോപാല്‍. എറണാകുളം ജില്ലാ സെക്രട്ടറിയാണ് പി രാജീവ്. സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തതോടെ ഇവര്‍ ആ പദവി ഒഴിയും.
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി.കരുണാകരന്‍, പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍, ടി.എം.തോമസ് ഐസക്, എളമരം കരീം, എ.കെ.ബാലന്‍, എം.വി.ഗോവിന്ദന്‍, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍, ടി.പി.രാമകൃഷ്ണന്‍, എം.എം.മണി, കെ.ജെ.തോമസ്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

RELATED STORIES

Share it
Top