കെ എച്ച് അബ്ദുല്‍ ഹാദി കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌

കോഴിക്കോട്: കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി കെ എച്ച് അബ്ദുല്‍ ഹാദിയെയും ജനറല്‍ സെക്രട്ടറിയായി എ എസ് മുസമ്മിലിനെയും ഇന്നലെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുത്തു.
അല്‍ബിലാല്‍ സലീം, നസീഹ ഹുസയ്ന്‍ (വൈസ് പ്രസിഡന്റുമാര്‍), പി എം മുഹമ്മദ് റിഫ, സി പി അജ്മല്‍, ഷബാന ഷാജി (സെക്രട്ടറിമാര്‍), ഷഫീഖ് കല്ലായി (ഖജാഞ്ചി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. എസ് മുഹമ്മദ് റാഷിദ്, വി മുഹമ്മദ് സാദിഖ്, എം ബി ഷെഫിന്‍, ആരിഫ് മുഹമ്മദ്, പി വി ഷഫീഖ്, ആരിഫ് ബിന്‍ സലീം, ഹാദിയ റഷീദ്, ഹസ്‌ന ഫെബിന്‍, മുബശ്ശിറ എം ടി, പികെ സലീം, ആസിഫ് നാസര്‍ എന്നിവര്‍ സംസ്ഥാന സമിതി അംഗങ്ങളാണ്.
ഉപദേശക സമിതി ചെയര്‍മാന്‍ കെ എച്ച് നാസര്‍ തിരഞ്ഞെടുപ്പു നിയന്ത്രിച്ചു.

RELATED STORIES

Share it
Top