കെ എം സി സി കുടുംബ സുരക്ഷാ പദ്ധതിയ്ക്ക് വാദി ദവാസറില്‍ തുടക്കമായിസൗദി: കെ എം സി സി വാദി ദവാസിര്‍ സെന്ററല്‍ കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ കുടുബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. അല്‍ സുലൈല്‍, നുവൈമ, ഖമാസില്‍ , തത് ലീസ്, ബിഷ, റാണിയാ, തുടങ്ങിയ പ്രദേശങ്ങള്‍ ചേര്‍ന്നുള്ള വാദി ദവാസര്‍ സെന്റര്‍ കമ്മിറ്റിക്ക് കീഴില്‍ പ്രവാസികളായ മലയാളികളുടെ കുടുംബ സുരക്ഷയെ ലക്ഷ്യം വച്ച് 2014 മുതല്‍ നടപ്പിലാക്കി തുടങ്ങിയ പദ്ധതിയുടെ അഞ്ചാം വര്‍ഷത്തിലേക്കുള്ള അംഗത്വം' പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമുള്ള കാമ്പയിന്‍ മുതിര്‍ന്ന അംഗമായ മുഹമ്മദലി മേലാറ്റൂരിന് ആദ്യ കോപ്പിനല്‍കിയും 2018ലെ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന കലണ്ടറിന്റെ പ്രകാശനം മൂസകളത്തിലിന് ആദ്യ കോപ്പി നല്‍കിയും സെന്ററല്‍ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. അലി നീലേരി അമ്മിണിക്കാട് (അല്‍ സുലൈല്‍) അബൂബക്കര്‍ അന്‍വരി  പെരിന്തല്‍മണ്ണ ( നു വൈമ) സിറാജ് ആരിയേക്കല്‍ (ഖമാസിന്‍) കെ കെ ഹസന്‍ പുതുപ്പറമ്പ് (തത് ലീ സ് ) ഹംസ കാവനൂര്‍ (റാണിയ) തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു ബഷീര്‍ പുകയൂര്‍ ഹംസ കണ്ണൂര്‍, സിദ്ധീഖ് കൊപ്പം  മൂസകളത്തില്‍, അനസ് ശ്രീകണ്ഠപുരം അഷറഫ് കണ്ണൂര്‍ മുഹമ്മദലി മേലാറ്റൂര്‍ ഇബ്രാഹിം കുട്ടി അല്‍മാസ് അബ്ദുല്‍ സലാം പരപ്പനങ്ങാടി അബദുല്‍ ഗഫൂര്‍ തിരൂര്‍ മഹബൂബ് ചേളാരി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി സിദ്ധീഖ് കോഴിച്ചന സ്വാഗതവും നവാസ് കൂട്ടായി നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top