കെ എം മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാമെന്നത് വ്യാമോഹം മാത്രം: ബിനോയ് വിശ്വം .പൊന്നാനി : കെ എം മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് മുന്‍ മന്ത്രിയും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ ബിനോയ് വിശ്വം.
സിപിഐ അറിയാതെ ഒരു കെ എം മാണിയും, എല്‍ഡിഎഫിന്റെ ഭാഗമാകില്ല. അങ്ങിനെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ ആ വെള്ളം മാറ്റിവെക്കുന്നതാണ് നല്ലത്. മാണിയെ സിപിഎം സ്വീകരിക്കുമെന്ന് ഒരിക്കലും കരുതുന്നില്ല. അങ്ങിനെ കരുതുന്നത് ചിലരുടെ ദിവാസ്വപ്‌നം മാത്രമാണ്. സിപിഐ ഇല്ലാത്ത എല്‍ഡിഎഫ് ഒരിക്കലുമുണ്ടാകില്ല. എല്‍ഡിഎഫ് എത്ര മാത്രം സിപിഎമ്മിന്റെതാണോ അത്ര സിപിഐ.യുടേതുമാണ്. ഇടതുമുന്നണി എന്നത് ഏച്ചുകൂട്ടിയ മുന്നണിയല്ല. അതിന് ഒരു രാഷ്ട്രീയ അടിത്തറ ഉണ്ട്. എന്നാല്‍ മാണി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും  ബിനോയ് വിശ്വം പൊന്നാനിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

RELATED STORIES

Share it
Top