കെസിഇയു സംസ്ഥാന സമ്മേളനം നാളെ മുതല്‍ കണ്ണൂരില്‍കണ്ണൂര്‍: കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ (കെസിഇയു) 27ാമത് സംസ്ഥാന സമ്മേളനം നാളെമുതല്‍ 22 വരെയായി കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10നു പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചുള്ള പ്രകടനം സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്തുനിന്നാരംഭിക്കും. നേതാക്കളായ പി കെ ശ്രീമതി എംപി, പി ജയരാജന്‍, കെ പി സഹദേവന്‍ സംസാരിക്കും. 21ന് ഉച്ചയ്ക്ക് 12ന് ആദ്യകാല നേതാക്കളെ ആദരിക്കല്‍ ടി വി രാജേഷ് എംഎല്‍എയും തുടര്‍ന്നു സഹകരണ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചയ്ക്ക് 2.30ന് യാത്രയയപ്പ് സമ്മേളനം ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് ഉദ്ഘാടനം ചെയ്യും. 30,302 അംഗങ്ങളെ പ്രതിനിധീകരിച്ച് 664 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എം പ്രകാശന്‍ മാസ്റ്റര്‍, എ പി സുരേഷ് ബാബു, വി പി അബ്ദുല്‍സലാം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top