കെവിന്‍ വധക്കേസ്: നീനുവിന് മാനസികരോഗമുണ്ടെന്ന് ആവര്‍ത്തിച്ച് രഹ്‌ന

കോട്ടയം: കെവിന്‍ വധക്കേസി ല്‍ നീനുവിന്റെ അമ്മ രഹ്‌ന വീണ്ടും അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി. നേരത്തെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയപ്പോള്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും ഹാജരായത്.
നീനുവിന് മാനസികരോഗമുണ്ടെന്ന വാദം അന്വേഷണസംഘത്തോട് രഹ്‌ന ആവര്‍ത്തിച്ചു.
അമ്മയെന്ന നിലയില്‍ തനിക്കല്ലേ അവളുടെ കാര്യമറിയുകയുള്ളൂവെന്നായിരുന്നു രഹ്‌നയുടെ ചോദ്യം. നീനുവിന് മാനസികപ്രശ്‌നമുണ്ടെന്നും ചിലപ്പോള്‍ കുട്ടികളുടെ സ്വഭാവമാണെന്നും മുറിയില്‍ക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ടെന്നുമാണ് ആദ്യതവണ ഹാജരായപ്പോള്‍ രഹ്‌ന അന്വേഷണസംഘത്തോട് പറഞ്ഞത്.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്റെ മകന്‍ ഷാനുവും ഭര്‍ത്താവ് ചാക്കോയും ഒരുതെറ്റും ചെയ്തിട്ടില്ലെന്നുമായിരുന്നു രഹ്‌നയുടെ വാദം. നീനുവിന്റെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കണമെന്ന് ചാക്കോയുടെ അഭിഭാഷകനും നേരത്തെ ഏറ്റുമാനൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, നീനുവിന് മാനസികപ്രശ്‌നമില്ലെന്നും കൗണ്‍സലിങ് മാത്രമാണു നല്‍കിയതെന്നുമാണു പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചത്.

RELATED STORIES

Share it
Top