കെവിന് വധംനീനുവിന്റെ പിതാവടക്കം 10 പ്രതികളുടെ ജാമ്യഹരജി തള്ളി
kasim kzm2018-09-06T07:17:18+05:30
കൊച്ചി: കെവിന് വധക്കേസിലെ മുഖ്യപ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണ്‍, സഹോദരന് ഷാനു ചാക്കോ എന്നിവരടക്കം 10 പേരുടെ ജാമ്യഹരജി ഹൈക്കോടതി തള്ളി. റിയാസ്, ഷിഫിന് സജാദ്, നിഷാദ്, ടിറ്റു ജെറോം അടക്കമുള്ളവരുടെ ജാമ്യഹരജിയാണ് തള്ളിയത്. അതേസമയം കേസിലെ മൂന്നാംപ്രതി ഇഷാന് ഇസ്മായില്‍, ആറാംപ്രതി മനു മുരളീധരന്, 11ാം പ്രതി ശരീഫ്, 13ാം പ്രതി ഷിനു എന്നിവര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന പങ്ക് വഹിച്ചിട്ടുള്ള പ്രതിയാണ് ചാക്കോ എന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ജാമ്യഹരജി തള്ളിയത്. കെവിന്റെ മരണവുമായി തനിക്ക് ബന്ധമില്ലെന്നും മെയ് 29ന് അറസ്റ്റിലായ തന്നെ ഇനിയും തടവില്‍ പാര്‍പ്പിക്കുന്നത് അന്യായമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചാക്കോ ഹരജി നല്‍കിയിരുന്നത്. ചാക്കോയുടെ മകള്‍ നീനുവും കൊല്ലപ്പെട്ട കെവിനും ഒന്നിച്ചു ജീവിതം തുടങ്ങിയതിനെ തുടര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോവുകയും മേയ് 28ന് കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയില്‍ കണ്ടെത്തുകയുമായിരുന്നു.