കെവിന്‍ കേസിലെ പ്രതിയായ ചാക്കോയുടെ ഭാര്യ രഹ്്‌നയ്ക്ക് മര്‍ദനം

പത്തനാപുരം: നീനുവിന്റെ പിതാവും കെവിന്‍ കേസിലെ മുഖ്യപ്രതിയുമായ  തെന്മല സ്വദേശി ചാക്കോയുടെ ഭാര്യ രഹ്്‌നയ്ക്ക്  മര്‍ദ്ദനമേറ്റു. ക്രൂരമായിമ ര്‍ദ്ദനമേറ്റ രഹ്്‌ന  പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. തെന്മല പോലിസ് സംഭവം രഹസ്യമാക്കി വക്കുവാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.  ചാക്കോയുടെ ഇളയ  സഹോദരന്‍ അജി ചാക്കോയും ഭാര്യ ജെനിയും ചേര്‍ന്നാണ് രഹ്്‌നയെ അവരുടെ വീട്ടില്‍ എത്തി മര്‍ദിച്ചതെന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന രഹ്്‌ന  പറയുന്നു.  ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് സംഭവം.
വീട്ടില്‍ ബന്ധുക്കളോടൊപ്പം ടിവി കാണുകയായിരുന്നു രഹ്‌നെയെ അജിയും ഭാര്യയും കതകു ചവിട്ടി തുറന്നു അകത്തു കടന്നു പുറത്തെത്തിച്ചു മര്‍ദിക്കുകയായിരുന്നു. അജിയുടെ കൈയില്‍ ഇരുമ്പു വടി ഉണ്ടായിരുന്നുവെന്നും അതുപയോഗിച്ചു തലക്കടിക്കാന്‍ ശ്രമിക്കവേ താന്‍ കയറി പിടിച്ചുവെന്നും ശേഷം തറയില്‍ ഇട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് രഹ്്‌ന യുടെ ഒപ്പം വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു ചിന്നമ്മ പറയുന്നു. പിന്നീട്  സ്ഥലത്തെത്തിയ തെന്മല പോലിസ് രഹ്്‌നയെ മര്‍ദ്ദിക്കുവാന്‍ ഉപയോഗിച്ച ഇരുമ്പുവടി കണ്ടെടുത്തു.
രെഹ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കുമെന്ന് തെന്മല പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എസ് പ്രവീണ്‍ അറിയിച്ചു. സംഭവ മറിഞ്ഞു നാട്ടുകാരും ചാക്കോയുടെ വീടിനു മുന്നില്‍ തടിച്ചു കൂടി.

RELATED STORIES

Share it
Top