കെവിന്റേത് മുങ്ങിമരണമെന്ന് രാസപരിശോധനാ ഫലം

കോട്ടയം: കെവിന്റേത് മുങ്ങിമരണമെന്ന് രാസപരിശോധനാ ഫലം. ആന്തരികാവയവങ്ങളുടെ പരിശോധനയാണ് ഇതു സ്ഥിരീകരിച്ചത്. കെവിന്റെ വയറ്റിലുള്ളത് തെന്മല ചാലിയക്കര ആറ്റിലെ വെള്ളമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കെവിന്റെ വയറ്റില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നതായും കണ്ടെത്തി. എന്നാലിത് കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ മദ്യം കൊടുത്തതാണെന്നു പ്രതികള്‍ മൊഴിനല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ഇന്നു ചാലിയക്കര സന്ദര്‍ശിക്കും. അതേസമയം, കെവിനെ പ്രതികള്‍ ആറ്റിലേക്ക് ഓടിച്ചിറക്കിയതാണെന്നാണ് പോലിസിന്റെ പുതിയ നിഗമനം.
എല്‍ഡിഎഫ്

RELATED STORIES

Share it
Top