കെവിന്റെ മരണം: മുഖ്യപ്രതികള്‍ കണ്ണൂരില്‍ പിടിയില്‍


കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് കെവിന്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരില്‍ നിന്നാണ് പിടിയിലായത്.

ഇരുവര്‍ക്കുമായി പൊലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ചാക്കോയുടെ തെന്മലയിലെ വീട് മണിക്കൂറുകള്‍ മുമ്പ് മുപ്പതോളം പൊലിസുകാര്‍ വളയുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, അവിടെ ചാക്കോയും ഭാര്യയും ഉണ്ടായിരുന്നില്ല.

പിതാവും മകനും ബംഗളൂരുവിലേക്കാണ് രക്ഷപ്പെട്ടതെന്നാണ് അറിയുന്നത്. പോലിസ് പിന്തുടര്‍ന്നതോടെ ഇവര്‍ കണ്ണൂരിലെത്തി കീഴടങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top