കെവിന്റെ കൊലപാതകം: ഹരജി വിധിപറയാന്‍ മാറ്റി

കൊച്ചി: പ്രണയവിവാഹത്തെ തുടര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോവാന്‍ വന്നവരില്‍ നിന്നു പണം വാങ്ങിയെന്ന കേസിലെ പ്രതികളായ പോലിസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്ക് ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

RELATED STORIES

Share it
Top