കെവിഎം ആശുപത്രിക്ക് എതിരേ നടപടി
kasim kzm2018-05-17T08:42:57+05:30
തിരുവനന്തപുരം: മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ സമരം ചെയ്യുന്ന ആലപ്പുഴ ചേര്‍ത്തല കെവിഎം ആശുപത്രിക്കെതിരേ നിയമ നടപടിക്കു സാധ്യത തേടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മന്ത്രി ടി പി രാമകൃഷ്ണന്. നഴ്സുമാര്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും. മിനിമം വേതനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ ആശുപത്രിയില്‍ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നഴ്സുമാര്‍ സമരം തുടരുന്നത്. ഇതിനു പുറമെ 12 മണിക്കൂര്‍ ജോലി ചെയ്യിപ്പിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവും സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.