കെമിക്കല്‍ ലഹരി പദാര്‍ത്ഥവുമായി യുവാവ് പിടിയില്‍

കൊച്ചി: ഗോവയില്‍ നിന്നു കടത്തിയ കെമിക്കല്‍ ലഹരി പദാര്‍ത്ഥവുമായി യുവാവ് അറസ്റ്റില്‍. ഇയാളില്‍ നിന്ന് അതീവ മാരകമായ എല്‍എസ്ഡി (ലിസര്‍ജിക് ആസിഡ് ഡൈത്തിലാമൈഡ്) കണ്ടെടുത്തു. ദ്രവരൂപത്തിലുള്ള എല്‍എസ്ഡി സംസ്ഥാനത്ത് ആദ്യമായിട്ടാണു പിടികൂടുന്നതെന്നു പോലിസ് അറിയിച്ചു. കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ കല്‍പറ്റ സ്വദേശി അതുല്‍ (20)ആണ് എറണാകുളം റെയ്ല്‍വെ സ്റ്റേഷനില്‍ അറസ്റ്റിലായത്. ഗോവയില്‍ നിന്നു ട്രെയിനില്‍ വന്ന യുവാവിനെ ഷാഡോ സംഘം ഇയാള്‍ സഞ്ചരിച്ച കോച്ചില്‍ രഹസ്യമായി പിന്തുടര്‍ന്ന് എറണാകുളത്ത് എത്തിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെറിയ മൂന്നു കുപ്പികളിലാണു ദ്രാവക രൂപത്തിലുള്ള എല്‍എസ്ഡി നിറച്ചിരുന്നത്. കഞ്ചാവും പിടിച്ചെടുത്തു. കൊച്ചിയിലെ ലഹരിവിതരണ സംഘങ്ങളുമായി യുവാവിന് അടുത്ത ബന്ധമുണ്ടെന്നാണ് നിഗമനം. ഗോവയില്‍ നടക്കുന്ന നിശാകാല ലഹരി പാര്‍ട്ടികളിലേക്ക് കൊച്ചിയില്‍ നിന്ന് ആളുകളെ എത്തിച്ചു കൊടുക്കുന്ന സംഘങ്ങളുമായി അതുല്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇവര്‍ക്ക് നല്‍കാന്‍ എല്‍എസ്ഡിയുമായി വരുമ്പോഴാണ് അറസ്റ്റിലായത്.

RELATED STORIES

Share it
Top