കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം: മൂന്നു പേര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ വ്യവസായ മേഖലയായ പാല്‍ഘാറിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തതില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11 മണിയോടെ നോവാഫിന്‍ സ്‌പെഷ്യാലിറ്റീസ് എന്ന കമ്പനിയിലാണ് തീപ്പിടിത്തം ഉണ്ടായതെന്ന് പല്‍ഘാര്‍ പോലിസ് പറഞ്ഞു.
രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന ആറു ഫാക്ടറികളിലേക്ക് തീ പടര്‍ന്നതായും പോലിസ് പറഞ്ഞു. നോവോഫണ്‍, യൂനിമാക്‌സ്, പ്രാച്ചി, റാസിയാന്‍, ദര്‍ബാര്‍ എന്നീ കമ്പനികളിലേക്കാണ് തീ പടര്‍ന്നത്.

RELATED STORIES

Share it
Top