കെപിസിസി പ്രസിഡന്റ് : എം എം ഹസന്‍ തുടരുംന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ എം എം ഹസന്‍ കെപിസിസി പ്രസിഡന്റായി തുടരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അറിയിച്ചു. സുധീരന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഹസന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയത്. കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ ഹസന്‍ ഈ ചുമതലയില്‍ തുടരണമെന്നാണ് എഐസിസിയുടെ തീരുമാനമെന്ന് മുകുള്‍ വാസ്‌നിക് പറഞ്ഞു. മാര്‍ച്ച് 25ന് ഹസന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കി ക്കൊണ്ടുള്ള പ്രഖ്യാപനം  നടത്തിയപ്പോള്‍ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ തുടരുമെന്നായിരുന്നു ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം വിശദമായ ചര്‍ച്ചകള്‍ നടത്തി തീരുമാനം എടുക്കാമെന്നായിരുന്നു അന്നത്തെ ധാരണ. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് യുഡിഎഫ് യോഗം നടക്കുന്നതിനിടെ മുകുള്‍ വാസ്‌നിക് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരെ ടെലിഫോണില്‍ വിളിച്ച് എഐസിസി തീരുമാനം അറിയിക്കുകയായിരുന്നു.

RELATED STORIES

Share it
Top