കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി നാളെ ചുമതലയേല്‍ക്കും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നാളെ ഉച്ചയ്ക്ക് 12നു ചുമതലയേല്‍ക്കുമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനം ഒഴിയുന്ന അധ്യക്ഷന്‍ എം എം ഹസന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ചുമതല കൈമാറും. വര്‍ക്കിങ് പ്രസിഡന്റുമാരായി കെ സുധാകരന്‍, എം ഐ ഷാനവാസ് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരും യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും കെപിസിസി പ്രചാരണ വിഭാഗം ചെയര്‍മാനായി കെ മുരളീധരന്‍ എംഎല്‍എയും ചുമതല ഏറ്റെടുക്കും. തുടര്‍ന്നു വൈകീട്ട് ആറിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തുന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

RELATED STORIES

Share it
Top