കെപിസിസി നിലപാട് തിരുത്തണം. ഇന്‍കാസ്

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ (ഐഎസ്) ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ ചില വ്യക്തികളുടെ താല്‍പര്യത്തിന് വേണ്ടി കെ.പി.സി.സി. എടുത്ത നിലപാട് തെറ്റാണെണ് തെളിയിക്കുന്ന ഫലമാണ് ഷാര്‍ജ ഐഎഎസ് തെരെഞ്ഞടുപ്പില്‍ കണ്ടെതെന്ന്
ഇന്‍ക്കാസ് ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു ഭൂരിപക്ഷം കോണ്‍ഗ്രസ്സ് അനുഭാവികളും യു.എ.ഇ. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെയും വികാരത്തിനെതിരായി തീരുമാനമായിരുന്നു ഏതു മുന്നണിയിലും പോയി മത്സരിച്ചോളൂ എന്ന കെ.പി.സി.സി. നിലപാട് കോണ്‍ഗ്രസ്സ്്് അംഗങ്ങള്‍ തള്ളി കളഞ്ഞുവെന്നും സിപിഎം, ബിജെപി മുന്നണിയെ പൂര്‍ണ്ണമായി പരാജയപ്പെടുത്തിയ ഐ.എ.എസ്സ് അംഗങ്ങള്‍ക്ക് പുന്നക്കന്‍ നന്ദി അറിയിച്ചു. ഇ.പി.ജോണ്‍സന്‍, അബ്ദുല്ല മല്ലിശ്ശേരി, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കിയി തന്റെ നിലപാടിനോടൊപ്പം ഉറച്ച് നിന്ന് പൂര്‍ണ്ണ പിന്തുണ തന്ന യു.എ.ഇ. മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി

RELATED STORIES

Share it
Top