കെപിഎസി ലളിതയ്‌ക്കെതിരേ വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണും നടിയുമായ കെപിഎസി ലളിതയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍. ഡബ്യുസിസി അംഗങ്ങള്‍ക്കെതിരേ കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സ്്ത്രീവിരുദ്ധമാണെന്നു കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ഡബ്യുസിസിക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും അവര്‍ വ്യക്തമാക്കി. പരാമര്‍ശങ്ങള്‍ അടിച്ചമര്‍ത്തലിന്റെതാണെന്നും പീഡനത്തെ ലഘൂകരിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ ആവാത്തതാണെന്നു പറഞ്ഞ ജോസഫൈന്‍ കെപിഎസി ലളിതയെ പോലെ മുതിര്‍ന്ന ഒരു വ്യക്തി ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് നടത്തിയതെന്നും കുറ്റപ്പെടുത്തി. ഡബ്യുസിസിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ “അമ്മ’ ന്യായീകരിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top