കെപിഎല്‍ അഞ്ചാം എഡിഷനില്‍ താണ ചലഞ്ചേഴ്‌സിന് കിരീടംജിദ്ദ: കണ്ണൂരും പരിസരത്തുമുള്ള ജിദ്ദ  പ്രവാസികളുടെ കളികൂട്ടായ്മയായ കണ്ണൂര്‍ പ്രീമിയര്‍ ലീഗിള്‍ന്റെ (കെ പി എല്‍) അഞ്ചാം എഡിഷന് ആവേശകരമായ സമാപനം. കഴിഞ്ഞ രണ്ടു മാസമായി സിത്തീന്‍ റോഡിലെ ബദര്‍ ബേക്കറിക്കടുത്തുള്ള ഗ്രൗണ്ടില്‍ വെച്ച് നടന്നു വന്ന ടൂര്‍ണമെന്റില്‍ നിര്‍ഷാദ് നയിച്ച താണ ചലഞ്ചേഴ്‌സ ഇര്‍ഷാദ് നയിച്ച സ്‌റ്റേഡിയം ക്ലിപ്പേഴ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്‌റ്റേഡിയം നിശ്ചിത പന്ത്രണ്ട് ഓവറില്‍ ഏഴു വിക്കറ്റില്‍ നഷ്ടത്തില്‍ 145 റണ്‍സെടുത്തു. സ്‌റ്റേഡിയത്തിനായി ആസിഫ് 58  (18 ) സാലിം 43  (25 )  എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. താണാക്കു വേണ്ടി സനീര്‍, തമീം എന്നിവര്‍ രണ്ടു വിക്കറ്റു വീതം  വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ താണക്ക് വേണ്ടി നൗബോയ് പതിനെട്ടു പന്തില്‍ നിന്നും പുറത്താകാതെ 44 റണ്‍സ് നേടി. ഫര്‍സീന്‍ മുപ്പത്തി എട്ടും തമീം മുപ്പത്തി ഒന്നും റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. സ്‌റ്റേഡിയത്തിനു വേണ്ടി റിയാസ്, സാജിദ്, ഇര്‍ഷാദ് ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി.
ഫൈനലിലെ മികച്ച കളിക്കാരനായി നൗബോയിയെ തിരഞ്ഞെടുത്തു. മികച്ച ബാറ്റസ്മാന്‍യി സ്‌റ്റേഡിയം ക്യാപ്റ്റന്‍  ഇര്‍ഷാദും  മികച്ച ബൗളറായി സ്‌റ്റേഡിയത്തിന്റെ ആസിഫും അര്‍ഹരായി. സ്പിരിറ്റ് ഓഫ് ദി ഗെയിം അവാര്‍ഡിന് താണയുടെ അഫീഫും സിറ്റി റെയിഡ്‌സിന്റെ ദാവൂദും അര്‍ഹരായി.
ഷംസീര്‍ ഓലിയാത്, ഹിശാം മാഹീ, അബ്ദുല്‍ കാദര്‍ മോച്ചേരി എന്നിവര്‍ സമ്മാന ദാന ചടങ്ങുകള്‍ നിയന്ത്രിച്ചു.

RELATED STORIES

Share it
Top