കെനിയയില്‍ വെള്ളപ്പൊക്കം; 15 മരണം ്‌

നെയ്‌റോബി: കെനിയയില്‍ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. 15 പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. വെള്ളപ്പൊക്കവും നദി കരകവിഞ്ഞൊഴുകിയതും മരണസംഖ്യ ഉയരാന്‍ കാരണമായതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇന്‍സിയു നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കരിയുമായി വന്ന ട്രക്ക് ഒലിച്ചുപോയതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്രക്കിലുണ്ടായിരുന്ന നാലുപേര്‍ മരിച്ചതായും എട്ടുപേരെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മഴക്കാലത്ത് ഓവുചാലില്‍ ഒഴുക്ക് തടസ്സപ്പെടുന്നത് കെനിയയില്‍ നിത്യസംഭവമാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെയ്‌റോബി ഗവര്‍ണര്‍ ഓവുചാല്‍ നവീകരണത്തിന് ഫണ്ട് വകയിരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെനിയയില്‍ കനത്ത മഴ അഞ്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

RELATED STORIES

Share it
Top