കെട്ടിടങ്ങളില്‍ മഴവെള്ള സംഭരണം നിര്‍ബന്ധമാക്കും: ജില്ലാ കലക്ടര്‍

തിരുവനന്തപുരം: ഇരുനൂറു ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ നി ര്‍മിക്കുമ്പോള്‍ മഴവെള്ള സംഭരണം നിര്‍ബന്ധമാക്കണമെന്നും ഇതിനായി ബോധവല്‍ക്കരണം ശക്തമാക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി പറഞ്ഞു.  കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി, ജൈവസമൃദ്ധി, ഒപ്പം പദ്ധതികളുമായി ബന്ധപ്പെട്ട് വിളപ്പില്‍ശാല സേവാകേന്ദ്രത്തി ല്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കലക്ടര്‍.
പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുമായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഐബി സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പദ്ധതികള്‍ സംയോജിപ്പിച്ച് മൂന്നു പദ്ധതികളും കൂട്ടിയോജിപ്പിച്ചു കാട്ടാക്കട നിയോജക മണ്ഡലത്തെ ഹരിതസമൃദ്ധമായ മണ്ഡലമാക്കുകയാണ് ലക്ഷ്യമെന്ന് എംഎല്‍എ പറഞ്ഞു.
നവീകരിച്ച തോടുകളിലും കുളങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ അനുവദിക്കരുതെന്നും മാലിന്യം വലിച്ചെറിയുന്ന പ്രശ്—നങ്ങളുണ്ടായാല്‍ റവന്യൂ, പോലിസ് ഉദ്യോഗസ്ഥരുടെ സഹായം തേടണമെന്നും ഗ്രാമപ്പഞ്ചായത്തുകള്‍ മുന്‍കൈ എടുത്തു മറ്റു വകുപ്പുകളുടെ സഹായത്തോടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഭൂവിനിയോഗ കമ്മീഷണര്‍ എ നിസാമുദ്ദീന്‍ ജലസമൃദി പദ്ധതിയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഓരോ പഞ്ചായത്തിലും നടന്ന പ്രവൃത്തികളും അവതരിപ്പിച്ചു. ബ്ലോക്ക് -ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരം സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ  ര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top