കെട്ടിക്കിടക്കുന്ന കേസുകള്‍ കുറവ് കേരളത്തില്‍: സുപ്രിം കോടതി ജഡ്ജി

തിരൂര്‍: കെട്ടിക്കിടക്കുന്ന കേസുകള്‍ കുറവ് കേരളത്തിലാണെന്നും അതില്‍ അഭിഭാഷകരുടെ പങ്ക് വിലപ്പെട്ടതാണെന്നും സുപ്രീം കോടതി ജഡ്ജി എല്‍ നാഗേശ്വരറാവു പറഞ്ഞു. തുഞ്ചന്‍പറമ്പില്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിലധികമായ കേസുകള്‍ കേരളത്തില്‍ 50 ശതമാനത്തില്‍ താഴെയാണ് ഉത്തര്‍പ്രദേശിലും ബീഹാറിലുമൊക്കെ പകുതിയോളം കേസുകള്‍ പത്തു വര്‍ഷത്തിലധികമായതാണ്. അഭിഭാഷകരില്ലാതെ നിയമ വ്യവസ്ഥക്ക് നിലനില്‍ക്കാനാവില്ല. വിഷയത്തിലുള്ള അറിവാണ് അഭിഭാഷകര്‍ക്കാവശ്യം.
ഭാഷയുടെ പ്രാവീണ്യത്തിലല്ല ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ തിരൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം കെ മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജപ്പണി കെ വിനോദ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി സുരേഷ് കുമാര്‍ പോള്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം ടി എസ് അജിത്ത്, തിരൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജികെ കെ ബാലകൃഷ്ണന്‍, അഡ്വക്കറ്റുമാരായ ടി പി അബ്ദുല്‍ ജബാര്‍, രാജേഷ് പുതുക്കാട് സംസാരിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ അബ്രഹാം മാത്യു, ഹൈക്കോടതി അക്കാദ മിക് ഡയരക്ടര്‍ റിട്ട. ജഡ്ജ് കെ ടി ശങ്കരന്‍ ക്ലാസെടുത്തു. അഡ്വ. കെ വി അബ്ദുല്ലക്കുട്ടി, എസ് ഹരിഹരന്‍ മോഡറേറ്റര്‍മാരായി.

RELATED STORIES

Share it
Top