കെടെറ്റ്: സപ്തംബര്‍ 15 വരെ അപേക്ഷിക്കാം

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ യുപി തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (കെടെറ്റ്) വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്നും രണ്ടും പരീക്ഷകള്‍ ഒക്‌ടോബര്‍ 20നും കാറ്റഗറി മൂന്നും നാലും പരീക്ഷകള്‍ 27നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും.
കെടെറ്റ് ഒക്‌ടോബര്‍ 2018ല്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും ഫീസും ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി എന്ന വെബ്‌സൈറ്റ് വഴിയും സലേ.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌പോര്‍ട്ടല്‍ വഴിയും സപ്തംബര്‍ ആറു മുതല്‍ 15 വരെ സമര്‍പ്പിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും
എസ്‌സി/എസ്ടി/പിഎച്ച്/അന്ധര്‍ വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേനയും പരീക്ഷാ ഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്റ്റസും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി/സലേ.േസലൃമഹമ.ഴീ്.ശില്‍ ലഭ്യമാണ്.
ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.
അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല. അതിനാല്‍ നോട്ടിഫിക്കേഷനിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അപേക്ഷിക്കുന്നതിനു മുമ്പ് ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനന തിയ്യതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം. പിന്നീട് തിരുത്തലുകള്‍ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാര്‍ഡ് ഒക്‌ടോബര്‍ 11 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

RELATED STORIES

Share it
Top