കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്ന രീതിയിലുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. സാമ്പത്തിക വര്‍ഷ ആരംഭത്തില്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പോലും സ്തംഭിക്കുന്ന തരത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴാന്‍ കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധനമന്ത്രിയാവട്ടെ, ഓരോ ദിവസവും പുതിയ പരീക്ഷണങ്ങള്‍ നടത്തി ഖജനാവ് കുട്ടിച്ചോറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് വകുപ്പിന് അനുവദിച്ച തുക തിരിച്ചെടുക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എംഎല്‍എ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top