കെജ്‌രിവാളിന്റെ ഉപദേഷ്ടാവ് രാജിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേഷ്ടാവ് വി കെ ജയിന്‍ രാജിവച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജി എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിന് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് ജയിനിനെ പോലിസ് ചോദ്യം ചെയ്തിരുന്നു.
രാജിക്കത്ത് കെജ്‌രിവാളിനും അതിന്റെ പകര്‍പ്പ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും അദ്ദേഹം അയച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് ജയിനിനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചത്. ചീഫ് സെക്രട്ടറിക്ക് മര്‍ദനമേറ്റ ശേഷം ജയിന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്നിരുന്നില്ല. അദ്ദേഹം ഒരാഴ്ചക്കാലത്തെ മെഡിക്കല്‍ ലീവായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കെജ്‌രിവാളിന്റെ വസതിയില്‍ എഎപി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിയെ മര്‍ദിക്കുന്നത് താന്‍ കണ്ടുവെന്ന് ചോദ്യം ചെയ്യലില്‍ ജയിന്‍ വെളിപ്പെടുത്തിയെന്ന് പോലിസ് കോടതിയെ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top