കെജിഒഎഫ് സംസ്ഥാന സമ്മേളനം 12 മുതല്‍ കോട്ടയത്ത്‌കോട്ടയം: കേരളാ ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ (കെജിഒഎഫ്) സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങളായി. മെയ് 12, 13, 14 തിയ്യതകളില്‍ കോട്ടയത്തു നടക്കുന്ന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ നിര്‍വഹിച്ചു.ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. വി ബി ബിനു നിര്‍വഹിച്ചു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പ്രകാശന്‍ കങ്ങഴ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ  അസിസ്റ്റന്റ് സെക്രട്ടറിമാരായ ആര്‍ സുശീലന്‍,അഡ്വ. വി കെ സന്തോഷ് കുമാര്‍, കെജിഒഎഫ് സംസ്ഥാന ഭാരവാഹികളായ വിനോദ് മോഹന്‍, ജെ സജീവ്, ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികളായ കെ ബി ബിജുക്കുട്ടി,എം ആര്‍ രഘുനാഥ്, കെജിഒഎഫ് ഭാരവാഹികളായ ബി പ്രമോദ്, ഡോ. ഡെന്നീസ് ജോസഫ്, കോര തോമസ്, അജയ കുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top