കെഎസ് ആര്‍ടിസിക്ക് കഞ്ഞിക്ക് വകയില്ലെന്ന് വകുപ്പ് മന്ത്രി

[caption id="attachment_393065" align="alignnone" width="643"] എകെ ശശിന്ദ്രന്‍[/caption]

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോര്‍പറേഷന് പുതുതായി ഒരാളെ പോലും നിയമിക്കാന്‍ കഴിയില്ല. ജീവനക്കാരെ കുറയ്ക്കേണ്ട വല്ലാത്ത മാനവവിഭവശേഷി പ്രതിസന്ധിയാണ് സ്ഥാപനത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ടക്ടര്‍ നിയമനത്തിന് പിഎസ്സി അഡൈ്വസ് മെമ്മോ നല്‍കിയിട്ടും ഉദ്യോഗാര്‍ത്ഥികളെ ജോലിക്കെടുക്കാനാകില്ലെന്ന് കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.ഇത് കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികളോട് അനുഭാവമുണ്ടെന്നും, എന്നാല്‍ ജോലി നല്‍കാന്‍ കഴിയാത്ത സാഗചര്യമാണ് നിലവിലുള്ളതെന്നും, അവര്‍ക്ക് വേണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top