കെഎസ്ഇബി മീറ്റര്‍ റീഡര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പിഎസ്‌സി താല്‍ക്കാലികമായി നിര്‍ത്തിവച്ചു

തിരുവനന്തപുരം: കെഎസ്ഇബിയില്‍ മീറ്റര്‍ റീഡര്‍/സ്‌പോട്ട് ബില്ലര്‍ തസ്തിക സംബന്ധിച്ച തിരഞ്ഞെടുപ്പ് നടപടികള്‍ താ ല്‍ക്കാലികമായി നിര്‍ത്തിവച്ചു. കോടതി ഉത്തരവ് കണക്കിലെടുത്ത് ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ എ ല്‍ഡി ടൈപ്പിസ്റ്റ് (104/2011) യോഗ്യത തെളിയിച്ചവര്‍ക്ക് ഇന്റര്‍വ്യൂ കം പ്രൊഫിഷ്യന്‍സി ടെസ്റ്റ് നടത്തും. ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ സെയില്‍സ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഇന്റര്‍വ്യൂ കൂടി നടത്തി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ അസിസ്റ്റന്റ് (കന്നട അറിയുന്നവര്‍), വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ് (എച്ച്ഡിവി) പട്ടിക വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍ (കൊമേഴ്‌സ്) പട്ടികജാതി/വര്‍ഗക്കാ ര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് ഒഴിവുകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദ) തസ്തികമാറ്റം, ജലഗതാഗത വകുപ്പില്‍ ബോട്ട് ലാസ്‌കര്‍ ഗ്രേഡ്-2 - പട്ടികവര്‍ഗം, സിവില്‍ പോലിസ് ഓഫിസര്‍/വിമന്‍ സിവില്‍ പോലിസ് ഓഫിസര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍, വിമന്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ (വയനാട് ജില്ലയിലെ പട്ടികവര്‍ഗക്കാര്‍), തിരുവനന്തപുരം ജില്ലയില്‍ എന്‍സിസി/ സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിമുക്തഭടന്‍മാര്‍) രണ്ടാം എന്‍സിഎ വിഭാഗത്തില്‍ ഇന്റര്‍വ്യൂ നടത്തും. ഹാന്‍ടെക്‌സില്‍ സെയില്‍സ്മാന്‍/സെയില്‍സ് വിമന്‍ സാധ്യതാ പട്ടികയും ഹാന്‍ടെക്‌സില്‍ ഡ്രൈവര്‍ ഗ്രേഡ്-2 ജനറല്‍ കാറ്റഗറി, സൊസൈറ്റി കാറ്റഗറി, സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ ഡ്രൈവര്‍ എന്നിവയുടെ റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കും. സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട്/ഇന്‍സ്‌പെക്ടര്‍/ഡെവലപ്‌മെന്റ് ഓഫിസര്‍ (പട്ടികവര്‍ഗക്കാര്‍ക്കു മാത്രം) തസ്തികയിലേക്ക് ഒഎംആര്‍ പരീക്ഷ നടത്താനും യോഗത്തില്‍ തീരുമാനമായി.

RELATED STORIES

Share it
Top