കെഎസ്ആര്‍ടിസി: 7ന് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ആഗസ്ത് 7ന് സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തും. 6നു രാത്രി 12 മുതല്‍ 7നു രാത്രി 12 വരെയാണ് പണിമുടക്ക്. കെ   എസ്ആര്‍ടിഇഎ (സിഐടിയു), കെഎസ്ടിഇയു (എഐടിയുസി), കെഎസ്ടിഡബ്ല്യൂയു (ഐഎന്‍ടിയുസി), കെഎസ്ടിഡിയു (ഐഎന്‍ടിയുസി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയിലുള്ളത്. വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പള    പരിഷ്‌കരണ ചര്‍ച്ച                 സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ    ആവശ്യങ്ങള്‍ ഉന്നയിച്ചാണ്   പണിമുടക്ക്.

RELATED STORIES

Share it
Top