കെഎസ്ആര്‍ടിസി: ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളിലെ പ്രതിനിധികള്‍ക്ക് സ്ഥലംമാറ്റത്തില്‍ നിന്നു സംരക്ഷണം നല്‍കുന്ന വ്യവസ്ഥ റദ്ദാക്കിയ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ഉത്തരവിന് എതിരേ ട്രാന്‍സ്‌പോര്‍ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍, എസ് സത്യന്‍, എം ബി ബിജുകുമാര്‍, പി പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് സിംഗിള്‍ബെഞ്ച് തള്ളിയത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓരോ യൂനിറ്റുകളിലെയും അംഗീകൃത യൂനിയനുകളിലെ പ്രതിനിധികള്‍ക്കു സ്ഥലം മാറ്റത്തില്‍ നിന്ന് സംരക്ഷണം ലഭിച്ചിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായുള്ള ഈ കീഴ്‌വഴക്കം 2012ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയും അംഗീകരിച്ചു. ഇതാണു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മാറ്റിയത്. ഇതിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

RELATED STORIES

Share it
Top