കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു; 500 ഓളം കുടുംബങ്ങളുടെ യാത്ര മുടങ്ങി

കുണ്ടംകുഴി: ഒരു പ്രദേശത്തിന്റെ ഏക യാത്രാ സൗകര്യമായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിയതോടെ നാട്ടുകാര്‍ ദുരിതത്തില്‍. സര്‍വീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തും.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട്— കൈരളിപ്പാറ റൂട്ടില്‍ 25 വര്‍ഷത്തോളമായി സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസാണ്് സര്‍വീസ് നിര്‍ത്തിയത്.
ഇതേ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസും പിന്നീട് സര്‍വീസ് നിര്‍ത്തി. ഇപ്പോള്‍ വേളാഴി, കൈരളിപ്പാറ, അമ്പിലാടി, ഗാന്ധിനഗര്‍, എടപ്പണി പ്രദേശത്തുള്ള 500ല്‍പരം കുടുംബങ്ങള്‍ ബസ് യാത്രാസൗകര്യം ഇല്ലാതെ ദുരിതം അനുഭവിക്കുന്നു.
നിത്യവും യാത്ര ചെയ്യേണ്ടവര്‍ക്കു പോലും ഓട്ടോകളേയും മറ്റു വാഹനങ്ങളെയും ആശ്രയിക്കേണ്ടുന്ന സ്ഥിതിയാണ്.
വിദ്യാര്‍ഥികളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ബസ് സര്‍വീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് പ്രതിനിധികളും എംഎല്‍എയും നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല നടപടി സ്വീകരിക്കാത്തതിനേ തുടര്‍ന്നാണ് കര്‍മ സമിതി രൂപീകരിച്ച് പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചത്്.

RELATED STORIES

Share it
Top