കെഎസ്ആര്‍ടിസി സമരം അവസാനിച്ചുതിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി തൊഴിലാളി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കിയിട്ടില്ലെന്ന് ചര്‍ച്ചക്ക് ശേഷം മന്ത്രി അറിയിച്ചു. അധികമായി ഒരു നൈറ്റ് ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തി. തുടര്‍ച്ചയായി  രാത്രി ഡ്യൂട്ടി ഉണ്ടാകില്ല. ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സമരം നടത്തുന്നവര്‍ അംഗീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
എട്ട് മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റുകളാകും ഇനി ഉണ്ടാവുക. 7-2, 2-8, 8-10 എന്നിങ്ങനെയായിരിക്കും സാധാരണ ഷിഫ്റ്റുകള്‍. ഇതിനു പുറമേ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെയുള്ള ഒരു ഷിഫ്റ്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. രാത്രി സമയങ്ങളില്‍ കൂടുതല്‍ പേരെ ജോലിക്ക് ആവശ്യമായി വരുന്നതിനാലാണ് ഷിഫ്റ്റ് ഏര്‍പ്പെടുത്തിയത്. ഷിഫ്റ്റില്‍ റൊട്ടേഷന്‍ ഉണ്ടാകില്ല എന്ന തെറ്റിദ്ധാരണയാണ് ജീവനക്കാരെ സമരത്തിനു പ്രേരിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top