കെഎസ്ആര്‍ടിസി വായ്പ യോഗത്തില്‍ പിഎന്‍ബി പങ്കെടുത്തില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പിന്‍മാറുന്ന കാര്യത്തില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് 15ന് തീരുമാനം അറിയിക്കും.
പെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പിഎന്‍ബി പിന്‍മാറുമെന്ന് ഇതുവരെ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ഹേമചന്ദ്രന്‍ അറിയിച്ചു.
വിഷയം ചര്‍ച്ചചെയ്യാന്‍ ചീഫ് സെക്രട്ടറി ഇന്നലെ വിളിച്ച യോഗത്തില്‍ പിഎന്‍ബി അധികൃതര്‍ പങ്കെടുത്തില്ല. എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ 750 കോടി പിഎന്‍ബിയുടെ വിഹിതമാണ്.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ബാങ്ക് പ്രതിസന്ധിയിലായതോടെ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രതീക്ഷിച്ചിരുന്ന ദീഘകാല വായ്പയുടെ നടപടികളും അനിശ്ചിതത്വത്തിലാണ്.

RELATED STORIES

Share it
Top