കെഎസ്ആര്‍ടിസി: റിസര്‍വേഷന്‍ കൗണ്ടറുകളുമായി കുടുംബശ്രീ

പത്തനംതിട്ട: കെഎസ്ആര്‍ടിസിയുടെ 24 ബസ് സ്റ്റേഷനുകളില്‍ കുടുംബശ്രീ മുഖേന റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കാന്‍ ധാരണയായി. 24 യൂനിറ്റുകളിലും കൗണ്ടര്‍ ആരംഭിക്കാനുള്ള സ്ഥലലഭ്യത സംബന്ധിച്ച വിവരങ്ങള്‍ യൂനിറ്റ് ഓഫിസര്‍ നാളെ രാവിലെ 11ന് മുമ്പ് അറിയിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടു.
തിരുവനന്തപുരം, കൊല്ലം (കൊട്ടാരക്കര), കോട്ടയം, ഇടുക്കി (മൂന്നാര്‍), ആലപ്പുഴ, എറണാകുളം (എറണാകുളം, വൈറ്റില), തൃശൂര്‍ (തൃശൂര്‍, ഗുരുവായൂര്‍), പാലക്കാട് (പാലക്കാട്, കോയമ്പത്തൂര്‍), മലപ്പുറം (മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി), കോഴിക്കോട്, കണ്ണൂര്‍, വയനാട് (കല്‍പ്പറ്റ, ബത്തേരി, മൈസൂര്‍, ബംഗളൂരു-3), കാസര്‍കോട് എന്നീ യൂനിറ്റുകളിലാണ് റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കുക. ഈ യൂനിറ്റുകളില്‍ നിലവില്‍ ഓണ്‍ലൈന്‍- റിസര്‍വേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം എത്രയാണെന്നും അറിയിക്കണം.

RELATED STORIES

Share it
Top